ശ്രീവാസുദേവാഷ്ടകം
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
വസുദേവപുത്രനായി ജനിച്ച അല്ലയോ ഭഗവൻ, നാലു തൃകൈകളിലായി താമര, പാഞ്ചജന്യമെന്ന ശംഖ്, കൗമോദകിയെന്ന ഗദ, ഭക്തന്മാരുടെ ഭയം, മുഴുവൻ ഇല്ലാതാക്കാൻ കഴിവുള്ള ചക്രം എന്നിവ ധരിച്ചിട്ടുള്ള ഭഗവൻ, ശ്രീവത്സമെന്ന അടയാളം മാറിൽ ധരിച്ചു ശോഭിക്കുന്ന ഭഗവൻ, എല്ലാത്തരം സംസാര രോഗങ്ങളും വേരോടെ നശിപ്പിക്കുന്ന ഭഗവൻ, ലക്ഷ്മീദേവിയുടെയും ഭൂദേവിയുടെയും വല്ലഭനായി വിളങ്ങുന്ന ഭഗവൻ, സകല പാപങ്ങളും ഹരിക്കുന്ന ഭഗവൻ, ഭക്തനായ എന്റെ സംസാരരോഗം മുഴുവൻ അവിടുന്നു തീർത്തുതരണേ.
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാംഗകമനീയനിജാംഗസംഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
പന്നിയായവതരിച്ചു ഭൂമിയെ സമുദ്രത്തിൽ നിന്നും സമുദ്ധരിച്ചവനേ, നന്ദഗോപന്റെ മകനായി അവതരിച്ചവനേ, പശുക്കളെ മേച്ചു കളിച്ചു നടന്നവനേ, ഗോപികമാരുടെ ദേഹം പുൽകി രസിച്ചവനേ, ഭൂമിദേവിയുടെ പതിയായി വിളങ്ങുന്നവനേ, പരമശിവൻ തുടങ്ങിയ ദേവന്മാരാൽ വന്ദിക്കപ്പെടുന്നവനേ ലക്ഷ്മിദേവിയുടെയും ഭൂമിദേവിയുടെയും വല്ലഭവാനായിട്ടുള്ളവനേ,പാപങ്ങളെ ഹരിക്കുന്നവനേ, ഭക്തനായ എന്റെ എല്ലാ ആശ്രയവും അവിടുന്നാകുന്നു.
നീലാളികേശ, പരിഭൂഷിതബർഹിബർഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
നീലനിറത്തോടുകൂടി ചുരുണ്ടു നീണ്ട തലമുടികെട്ടിൽ ചുറ്റുപാടും അലങ്കാരമയണിഞ്ഞിരിക്കുന്ന മയിൽപീലിയോടു കൂടിയവനും കാർകൊണ്ടലിന്റെ കാന്തിയുള്ളവനും കായാമ്പുപോലെ കോമളമായ ശരീരത്തോടുകുടി വിളങ്ങുന്നവനും പരാക്രമശാലിയും തന്റെ ഭക്തരിൽ അതിയായ വാത്സല്യമുള്ളവനും താമരക്കണ്ണനും ലക്ഷിദേവിയുടേയും ഭൂമിദേവിയുടേയും വല്ലഭവനും പാപങ്ങളെയെല്ലാം നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവാനേ, ഭക്തനായ എന്റെ ആശ്രയം അവിടുന്നാകുന്നു
ആനന്ദരൂപ, ജനകാനകപൂർവദുന്ദു-
ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,
മാനാപമാനസമമാനസരാജഹംസ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
ആനന്ദ മൂർത്തിയായി വിളങ്ങുന്നവനും അച്ഛനായ വാസുദേവരുടെ ആനന്ദസമുദ്രത്തിനു ചന്ദ്രനെപ്പോലെ പൂനിലാവുവിതറുന്നവനും മനോപമാനരൂപത്തിലുള്ള ദ്വന്ദ്വഭാവങ്ങളില്‍ സമബുദ്ധി പുലർത്തുന്ന പരമഹംസന്മാരുടെ മനസാകുന്ന മാനസ സരസ്സിൽ രാജഹംസമെന്നപോലെ കളിയാടുന്നവനും വല്ലഭനും എല്ലാ പാപങ്ങളും നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവാനേ ആശ്രയം അവിടുന്നാകുന്നു.സമബുദ്ധി പുലർത്തുന്ന പരമഹംസന്മാരുടെ മനസാകുന്ന മാനസ സരസ്സിൽ രാജഹംസമെന്നാപോലെ കളി യാടുന്നവനും വല്ലഭനും എല്ലാ പാപങ്ങളും നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവാനേ ആശ്രയം അവിടുന്നാകുന്നു.
മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
ചിലമ്പുകളിലെ മനോഹരങ്ങളായ രത്നങ്ങളുടെ കിലുകിലെ ശബ്ദത്തോടുകൂടിയ കാലടികളാകുന്ന താമരപൂക്കൾ പൂണ്ടു വിളങ്ങുന്നവനും താമരപോലെ നീണ്ടു ശോഭിക്കുന്ന കണ്ണുകളുള്ളവനും കാരുണ്യ സമുദ്രവും താമരയുള്ള പൊക്കിളോടു കുടിയവനും ജീവിതത്തെ അനശ്വരമാക്കുന്ന ഔഷധമായ അമൃത് കൊണ്ട് നിറഞ്ഞവനും സത്യദർശികളുടെ ആനന്ദത്തിനിരിപ്പിടവും
ലക്ഷിദേവിയുടേയും ഭൂമിദേവിയുടേയും വല്ലഭവനും പാപങ്ങളും നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവൻ, ഭക്തനായ എന്റെ എല്ലാ ആശ്രയം അവിടുന്നാകുന്നു
കംസാസുരദ്വിരദകേസരിവീര, ഘോര-
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
കംസാസുരനാകുന്ന കൊമ്പനാനയ്‍ക്കു സിംഹവീരനായി ഭവിച്ചവനും, കഠോരമായ വൈരത്തിനിരിപ്പിടങ്ങളായ ശത്രുക്കളാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്ന ചന്ദ്രനായിട്ടുള്ളവനും ശൂരസേനന്റെ വംശത്തിൽ ജനിച്ചവനും ഹംസൻ മുതലായ ബ്രഹ്മജ്ഞാനികൽക്ക് ആനന്ദം നൽകുന്ന താമരപോലുള്ള കാലടിയോടുകുടിയവനും, ലക്ഷിദേവിയുടേയും ഭൂമിദേവിയുടേയും വല്ലഭവനും പാപങ്ങളെയെല്ലാം നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവാനേ, ഭക്തനായ എന്റെ ആശ്രയം അവിടുന്നാകുന്നു.
സംസാരസങ്കടവിശങ്കടകങ്കടായ
സർവാർത്ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്തു
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
സംസാരമാകുന്ന ദുരിതവുമായി മല്ലിടാൻ ഭക്തന്മാർക്കു ശക്തിയേറിയ പടച്ചട്ടയായി വിലങ്ങുന്നവനും സങ്കല്പനുസരണം ഭക്താഭിലാഷമെല്ലാം സാധിച്ചു കൊടുക്കുന്നവനും ഭജിക്കുന്നവരിൽ ചിത്തപ്രസാദരൂപമായ കാരുണ്യം ചൊരിയുന്നവനും ഒരിക്കലും അഴിവില്ലാത്തവനും ഉണ്മയും ബോധവും സ്വരൂപമുള്ളവനായ ബ്രഹ്മസ്വരൂപിയായ അങേയ്ക് സദാസമയത്തും എന്റെ നമസ്കാരം ഭവിക്കട്ടെ, ലക്ഷിദേവിയുടേയും ഭൂമിദേവിയുടേയും വല്ലഭവനും പാപങ്ങളും ഹരിക്കുന്നവനുമായ അല്ലയോ ഭഗവൻ , ഭക്തനായ എന്റെ ആശ്രയം അവിടുന്നാകുന്നു.
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തംദിവം ഭഗവതേ നദിരസ്മദീയാ
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.
ഭജിക്കുന്നവരിൽ പ്രീതിയുളവാക്കി അവരെ സുഖിപ്പിക്കുന്നവനും, സംസാരദുഃഖത്തെ നിശ്ശേഷം നശിപ്പിക്കുന്നവനും മോക്ഷം നൽകി അനുഗ്രഹിക്കുന്നവനും സത്യദർശികളായ മുനിമാരാൽ നിരന്തരം സേവിക്കപ്പെടുന്നവനുമായ ബ്രമ്മപ്രതീകമായ ഭഗവാന് രാപകൽ ഈ ഭക്തന്റെ പ്രണാമം.ലക്ഷിദേവിയുടേയും ഭൂമിദേവിയുടേയും വല്ലഭവനും പാപങ്ങളെയെല്ലാം നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവൻ , ഈ ഭക്തനായ എന്റെ ആശ്രയം അവിടുന്നാകുന്നു.